Saturday, June 7, 2008

മഴക്കാലം വീണ്ടും വിരുന്നെത്തിയപ്പോള്‍...


വീണ്ടുമൊരു മഴക്കാലം കൂടി..ഒരായിരം ഓര്‍മകളും ചിരിയും കണ്ണീരും എല്ലാം ചേര്‍ന്ന മഴ തുള്ളികള്‍ കവിളില്‍ കൂടി ഒഴുകി ഇറങ്ങിയപ്പോള്‍ മനസു പഴയ സ്കൂള്‍ മുറ്റതെവിടെയോ ആയിരുന്നു... നനഞു കുതിര്‍ന്ന യുനിഫോമും വെള്ളം ഇറ്റു വീഴുന്ന കുടയും ഒക്കെ ആയിട്ട് ക്ലാസ്സ് മുറിയിലേക്ക് കയറിചെല്ലുന്ന പ്രഭാതങ്ങള്‍.. തണുതിട്ടു കിടുകിടാന്നു വിറക്കുന്നുണ്ടാവും... ഒരു ബെഞ്ചില്‍ ഉള്ള എല്ലാവരും കൂടി അടുങ്ങി ഇരിക്കും...തണുപ്പു കുറക്കാന്‍.. ഇപ്പോള്‍ എയര്‍ കണ്ടിഷണരിന്റെ വരണ്ട തണുപ്പില്‍ ഇരിക്കുമ്പോള്‍ അറിയാതെ മോഹിച്ചു പോവുന്നു ആ മഴയില്‍ ഒരിക്കല്‍ കൂടി തണുത്തു വിറക്കാന്‍...
ബാഗും പുസ്തകങ്ങളും ഒക്കെ നനഞ്ഞിട്ടുണ്ടാവും॥ ഒരു മണവും ഉണ്ടാവും അതിനൊക്കെ॥നല്ല മണം ആയിരുന്നോ എന്തോ... അറിയില്ല...എങ്കിലും ഇപ്പോള്‍ കൊതി തോന്നുന്നു..ഒരിക്കല്‍ കൂടി സ്കൂളില്‍ പോവാന്‍..മഴ നനഞ്ഞു പോവാന്‍ ..

മഴ എന്നും എനിക്ക് ഭ്രാന്തായിരുന്നു.. എന്റെ പ്രണയം..എന്റെ പ്രിയപെട്ട സുഹൃത്ത് ... എന്നും അടങ്ങാത്ത ആവേശം...എന്റെ ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളിലും മഴ എന്റെ കൂടെ ഉണ്ടായിരുന്നു..എല്ലാ സങ്കടങ്ങളിലും.. എല്ലാ നേട്ടങ്ങളിലും..എല്ലാ നഷ്ടങ്ങളിലും മഴ എന്നോടോപ്പോം ഉണ്ടായിരുന്നു...ചിലപ്പോള്‍ സ്വാന്തനമായി..ചിലപ്പോള്‍ ആശ്രയമായി..മറ്റു ചിലപ്പോള്‍ എന്റെ കണ്ണുനീര്‍ മറയ്ക്കാനുള്ള ഒരു ആയുധമായി..
ഒരു പാടു ഇഷ്ടത്തോടെ ഹൃദയത്തോട്‌ ചേര്ത്തു പിടിച്ച ചില ബന്ധങ്ങളുടെ തുടക്കത്തിലും മഴ ഉണ്ടായിരുന്നു കൂട്ടായി.... ഒരിക്കലും ഇനി തിരികെ വരില്ല എന്ന് പറഞ്ഞു എന്റെ സ്നേഹവും സന്തോഷവും എന്നില്‍ നിന്നും അകന്നു പോയ ദിവസവും മഴയുണ്ടായിരുന്നു॥

മഴ എനിക്ക് ഒരു അനുഗ്രഹം കൂടിയാണ്..പലപ്പോഴും കവിലുകളെ തലോടി കടന്നു പോവുന്ന മഴ തുള്ളികള്‍ എന്റെ കണ്ണുനീര്‍ തുള്ളികളെ മറയ്ക്കുന്നു... മഴ തുള്ളികള്‍ പൊഴിഞ്ഞു വീഴുന്ന ഇടവഴിയിലൂടെ തനിച്ചു നടന്നു പോവുമ്പോള്‍ എനിക്ക് അറിയാം ഞാന്‍ ഒറ്റയ്ക്ക് ആണ് എന്ന്...എന്നും എപ്പോഴും..









11 comments:

imjithu said...

Nee Enthina enne ingane karayippikkunne!! ahem ahem!

Unknown said...

Ninde chottan paranjad sheriyaa..endina aa paavatine ne karayippikunne?? he he
ninde ullil oru kkalaaakaari koorkkam valich uraguayirunnu en njn ipazha dii arinjad...mazha tulli veen ennetadavum le..


But seriously..nannayitundedi...u hve gt a talent in u...

murmur........,,,,, said...

deepa nee veendum enne nammude a koumarakalathekki thirike kondupokunnu............

Hari Raj | ഹരി രാജ് said...

മഴയില്‍ നനഞ്ഞു നടക്കുക... :)

deepz said...

itharannu ee 9th man??

rakesh said...

korichoriyunna mazhayil ente kannuneraarum kandille...

Hari Raj | ഹരി രാജ് said...

http://www.orkut.com/Profile.aspx?uid=6533305002603054972

hari_hrs@hotmail.com


[:)]

rakesh said...

i'm rakesh ..oru vazhipokkan.. mattoru blogger :)

sooraj said...

next time mazha varumbo koda edukkan marakkanda... ;).. well kollam balyakalathile pala mazhakkalangalum ormavaranu ..

sarath said...

"ചില ഇഷ്ടങ്ങള്‍ അങ്ങനെയാണ് ...!! അറിയാതെ അറിയാതെ നമ്മള്‍ ഇഷ്ടപെട്ടുപോകും ... ഒന്ന് കാണാന്‍.., ഒപ്പം നടക്കാന്‍.. കൊതിതീരെ സംസാരിക്കാന്‍..ഒക്കെ വല്ലാതെ കൊതിക്കും... എന്നും എന്‍റെതു മാത്രമെന്നു വെറുതെ മോഹിക്കും.... ഒടുവില്‍ എല്ലാം വെറുതെ ആയിരുന്നു എന്ന് തിരിച്ചറിയുമ്പോള്‍.. ഉള്ളിന്‍റെ ഉള്ളില്‍ എവിടെയെങ്കിലും ആ ഇഷ്ടത്തെ നമ്മള്‍ കുഴിച്ചു മൂടും.... പിന്നീട് എപ്പോഴെങ്കിലുമൊക്കെ രണ്ടു തുള്ളി കണ്ണീരിന്റെ നനവോടെ.ആ ഇഷ്ടത്തെ നമ്മള്‍ ഓര്‍ക്കും.... അപ്പോഴും ഹൃദയം വല്ലാതെ കൊതിക്കുന്നുണ്ടാകും... എന്‍റെതായിരുന്നെങ്കില്‍."

deepz said...

sarath...

കണ്ണീരിന്റെ നനവുള്ള ആ ഇഷ്ടങ്ങളെ ഓര്‍ക്കാതിരിക്കാന്‍ ശ്രമിക്കാം ....അത് അല്ലെ നല്ലത്..