ദുസ്വപ്നങ്ങളുടെ ഒരു പെരുമഴ ആയിരുന്നു ആ രാത്രിയില്‍...ഭയപ്പെടുത്തുന്ന രൂപങ്ങളെ....അപരിചിതമായ മുഖങ്ങളെ ...രക്തത്തില്‍ കുളിച്ച ശരീരങ്ങളെ.. എല്ലാം ചേര്‍ന്നു ശ്വാസം മുട്ടിക്കുകയിരുന്നു എന്നെ...ഏതോ യുദ്ധഭൂമിയില്‍ നില്‍ക്കും പോലെ..
അവിടെ നിന്നും ഞാന്‍ ചിത്രശലഭങ്ങളുടെ ചിറകുകള്‍ കൊഴിഞ്ഞു വീണു കിടക്കുന്ന വഴിയിലൂടെ നടന്നു മറ്റൊരു ലോകത്ത് എത്തി.....വളരെ മനോഹരമായ ഒരു ലോകം..അവിടെ നിറയ ചെറു ചെറു കൂടാരങ്ങള്‍ ഉണ്ടായിരുന്നു ...പണി തീര്‍ന്നതും തീര്‍ന്നു കൊണ്ടിരിക്കുന്നതുമായ നിരവധി ചെറിയ വീടുകള്‍..നിറയെ ചെടികളും പുഴയും കിളികളും ഒക്കെയുള്ള സ്വപ്നലോകം പോലെ സുന്ദരമായ സ്ഥലം...എനിക്ക് ചോദിക്കണം എന്നുണ്ടായിരുന്നു അവിടെ കണ്ടവരോട് ഇതു എവിടെയാണ് എന്ന്..പക്ഷെ അവര്‍ ആരും ഒന്നും അറിയുന്നില്ല എന്ന് തോന്നി,ഞാന്‍ അടുത്ത് ചെന്നത് പോലും..
"ഹേയ്" പുറകില്‍ നിന്നും ഒരു വിളി കേട്ടു ഞാന്‍ ഞെട്ടി തിരിഞ്ഞു..വിചിത്രമായ വേഷ വിധാനങ്ങളോട് കൂടിയ ഒരാള്‍..അയാളുടെ മുഖം മറച്ചിരുന്നു....പക്ഷെ അയാളുടെ കണ്ണുകള്‍ എനിക്ക് കാണാമായിരുന്നു..അവയുടെ ആര്‍ദ്രത എന്നെ ആകര്‍ഷിച്ചു.."ഇവിടെ വാ"അയാള്‍ വിളിച്ചു..ഞാന്‍ ചെന്നപ്പോള്‍ ചോദ്യം.."എന്തിന് വന്നു ഇവിടെ?എങ്ങനെ വന്നു?" ഞാന്‍ ഉത്തരമില്ലാതെ നിന്നു..കാരണം എനിക്ക് അറിയില്ലായിരുന്നു എങ്ങനെ എത്തി അവിടെ,എന്തിന് വന്നു എന്നൊന്നും...അയാള്‍ തുടര്‍ന്നു.... "ഇവിടെ വരേണ്ടവരെ ഞങ്ങള്‍ തന്നെ പോയി കൊണ്ടു വരികയാണ് പതിവ്...തനിച്ചു ആരും ഇവിടെ വരാറില്ല..." ... "അതെന്ത് ??" എന്നൊരു ചോദ്യം എന്‍റെ മനസ്സില്‍ ഉയര്‍ന്നു..അത് മനസിലാക്കിയിട്ടെന്ന പോലെ അയാള്‍ പറഞ്ഞു.."ഇതു മരിച്ചവര്‍ക്കായി കൂടാരങ്ങള്‍ പണിയുന്ന നാട് ആണ്.." ഒന്നു നടുങ്ങിയോ ഞാന്‍??? ഒരു സംശയം ..."ഞാന്‍ മരിച്ചുവോ???"....അയാള്‍ ചിരിച്ചു..."ഇല്ല ദീപാ ,നീ ഇപ്പോഴും ജീവനോടെ ഉണ്ട്..അതാണ് ഞാന്‍ ചോദിച്ചത് നീ എങ്ങനെ ഇവിടെ എത്തി എന്ന് ??" അയാള്‍ എന്‍റെ പേരു വിളിച്ചത് എന്നെ ആശ്ചര്യപ്പെടുത്തി !!! എങ്കിലും ഞാനും ചിരിച്ചു...
ഞാന്‍ ചോദിച്ചു "അപ്പോള്‍ ഇവയൊക്കെ മരിച്ചവര്‍ക്ക് താമസിക്കാനുള്ള വീട് ആണോ?" അയാള്‍ പറഞ്ഞു "അതെ". "ഇവയൊക്കെ എന്താ പല നിറത്തില്‍??" ഞാന്‍ വീണ്ടും ചോദിച്ചു.. "അതോ,അത് ഞങ്ങള്‍ ആത്മാക്കളുടെ ഏറ്റവും ഇഷ്ട നിറം കൊടുക്കും അവരുടെ വീടിന്......" അയാള്‍ മറുപടി തന്നു...എന്‍റെ മനസ്സില്‍ ഒരു കുസൃതി ചോദ്യമുയര്‍ന്നു ...അപ്പോള്‍ ഒരാള്‍ക്ക് രണ്ടു നിറങ്ങള്‍ പ്രിയപ്പെട്ടതാണ് എങ്കിലോ??? എനിക്ക് രണ്ടു നിറങ്ങള്‍ വളരെ പ്രിയപ്പെട്ടതാണ്..ചോദിക്കണം എന്ന് തോന്നി എനിക്ക്..പക്ഷെ ചോദിച്ചത് മറ്റൊന്നായിരുന്നു..."എനിക്ക് വേണ്ടിയും ഉണ്ടാവുമോ ഇവിടെ ഒരു കൂടാരം?ഉണ്ടെങ്കില് എനിക്ക് കാണാന്‍ കഴിയുമോ?" ഉത്തരം മറ്റൊരു ചോദ്യമായിരുന്നു.."ഇവിടെ നിനക്കായി ഒരു കൂടാരം പണി തുടങ്ങിയാല്‍ അതിന്‍റെ അര്‍ത്ഥം എന്താണ് എന്ന് നിനക്കു അറിയാമോ??" ഞാന്‍ ഒന്നും മിണ്ടിയില്ല...അര്‍ത്ഥം എനിക്ക് അറിയാമായിരുന്നു..."നീ തന്നെ നോക്കിക്കോളൂ " അയാള്‍ പറഞ്ഞു....
എന്‍റെ ഹൃദയം ശക്തിയായി മിടിക്കുന്നുണ്ടായിരുന്നു...ഞാന്‍ പതിയെ നടന്നു..കുറെ ദൂരം..ആരോ ശക്തമായി പിടിച്ചു കുലുക്കിയിട്ടെന്ന പോലെ ഞാന്‍ ഞെട്ടി ഉണര്‍ന്നു..എന്‍റെ അലാറം അടിക്കാന്‍ തുടങ്ങിയിരുന്നു..സമയം നാലര.. ഒരു സ്വപ്നത്തിലായിരുന്നു ഞാന്‍ ഇത്രയും നേരം എന്ന് വിശ്വസിക്കാന്‍ പ്രയാസം തോന്നി..ഒരു അല്‍പനേരം കൂടി കഴിഞ്ഞിരുന്നു എങ്കില്‍ എനിക്കായി അവിടെ കൂടാരം പണിതു തുടങ്ങിയോ എന്ന് അറിയാമായിരുന്നു എന്ന് ഓര്‍ത്തപ്പോള്‍ നഷ്ടബോധവും...
മരിച്ചവര്‍ക്കായി കൂടാരം പണിയുന്ന നാടിനെ കുറിച്ചു ഒരു കഥ വായിച്ചിട്ടുണ്ട് ഞാന്‍....പക്ഷെ ആ സ്വപ്നം??..എനിക്ക് വിചിത്രമായി തോന്നി..കാരണം ആ കഥ എത്രയോ വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ചതാണ് ഞാന്‍...മുഴുവനും ഓര്‍ക്കുന്നു പോലും ഇല്ല....
സ്വപ്നങ്ങളുടെ അര്‍ത്ഥം വ്യഖാനിക്കാന്‍ കഴിയുന്ന ഒരാളെ തേടുകയാണ് ഞാന്‍ ഇപ്പോള്‍....
13 comments:
Contact me for the translation!
Idinan malake parayunnad,kidakkuneram raama naamam japich kidakenam en..vendadad aalochich kidannal iyale alla vere palarem iniyum kaanam..
da ethenthu bhashaya.............
@ Sinju..
diii makku,poyi malayalam font download cheyyu systethil..enittu nokku tto...
fool...
ദീപാ, സ്വപ്നം എന്നത് നമ്മള്‍ ബോധമനസില്‍ ചിന്തിച്ചു കൂട്ടുന്ന കുറെ കാര്യങ്ങളുടെ അല്ലെങ്കില്‍, ഉപബോധമനസില്‍ എവിടെയോ ഉറങ്ങി കിടക്കുന്ന മോഹങ്ങളുടെ, നമ്മുടെ ചില ചെറിയ ചെറിയ പേടികളുടെ , അല്ലയെന്കില്‍ നാം വായിച്ചു മറന്ന ചില കഥകള്‍, ലേഖനങ്ങള്‍ മുതലായവയെ പറ്റി നാമറിയാതെ തന്നെ മനസ് സൊരു കൂട്ടി എടുക്കുന്ന ചില നിഗമനങ്ങളുടെ അങ്ങനെ നമ്മളുമായി നേരിട്ടോ അല്ലാതെയോ ബന്ധം ഉള്ള കുറെ കാര്യങ്ങളുടെ, ചെറിയ ഒരു പ്രദര്‍ശനം മാത്രമാണ്. പലപ്പോഴും അതിനു നിത്യ ജീവിതവുമായി ബന്ധം ഉണ്ടായിരിക്കില്ല എന്നതാണ് സത്യം , എന്നാല്‍ നമ്മളുടെ മനസുമായി നിരന്തരബന്ധം ഉണ്ടായിരിക്കുകയും ചെയും,
നീ ഇതൊന്നും കേട്ട് വെറുതെ ഭയക്കണ്ട, ഏതൊക്കെ മനസത്രപരമായ ചില നിഗമനങ്ങള്‍ മാത്രം ( എന്റെ അല്ല കേട്ടോ പഠിച്ചത് പറഞ്ഞു എന്നെ ഉള്ളു)
സ്വപ്നമാണെങ്കിലും അത് നന്നായി അവതരിപ്പിച്ചിരിയ്ക്കുന്നു.
സ്വപ്നത്തിനു പുറകേ അധികം സഞ്ചരിയ്ക്കാതിരിയ്ക്കുന്നതാണ് നല്ലത്.
ആതി, ഞാന്‍ നിന്നോട് യോജിക്കുന്നു...കാരണം വായിച്ചു മറന്ന ഒരു കഥ എന്‍റെ മനസിലെവിടെയോ ഉണ്ട് ഈ വിഷയത്തെക്കുറിച്ച്..ഒരു പക്ഷെ അതാവാം സ്വപനത്തിന്റെ പിന്നില്‍ ഉള്ള കാരണവും...
Thanks Sree,
താങ്കള്‍ ആരാണ് എന്ന് എനിക്ക് അറിയില്ല..എങ്കിലും..
അക്കൽദാമയിലെ പൂക്കൾ ആണോ കുട്ടി വായിച്ചതു?
ഇതൊരു അനുഭവകഥ തന്നെ ആണോ എന്നറിയാൻ അഗ്രഹമുണ്ട്. ആണെങ്കിൽ കുട്ടിയ്കിനിയും കൂടുതൽ കാര്യങ്ങൾ അറിയാൻ കഴിഞ്ഞേയ്ക്ം.സ്വപ്നങ്ങൾ കാണാൻ കഴിയുന്നത് ഒരു ഭാഗ്യ്ം തന്നെയാണു.
അനുഭവം തന്നെയാണ്...സ്വപ്നം കണ്ടതാണ് എന്ന് മാത്രം... -:)
ഓ ഇപ്പൊ മനസ്സിലായ്.. ഇതാണല്ലേ ഈ സ്വപ്നാനുഭവം സ്വപ്നാനുഭവം എന്നു പഴമക്കാർ പറയുന്നത്!!! :)
This is really wonderful. Best wishes...!
Deepa ... njan eppazhum vicharikkum oru swapnathinte climaxinu munpe Alarm adikkum... ninakkum same experience.. i feel that most of us have the same... pinnne vallapozum ninakku ethinte bakki kaannan pattiyo??
Post a Comment